ഹൈക്കോടതിയിലും തിരിച്ചടി; ‘നെപ്പോളിയൻ’ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണം, ശേഷം നിരത്തിൽ ഇറക്കിയാൽ മതിയെന്ന് നിർദേശം

E Buljet | Bignewslive

കൊച്ചി: ചട്ടലംഘനത്തിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് (എംവിഡി) കസ്റ്റഡിയിലെടുത്ത വാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് വ്‌ലോഗർ സഹോദരന്മാർക്ക് ഹൈക്കോടതിയിലും തിരിച്ചടി. എബിനും ലിബിനും നൽകിയ ഹർജി കോടതി തള്ളി. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നും കോടതി നിർദേശിച്ചു.

പശ്ചാത്താപമില്ലാതെ ഭഗവല്‍സിങും ലൈലയും: എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടുമെന്ന് പ്രതികള്‍

തലശ്ശേരി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

എംവിഡി സർട്ടിഫിക്കറ്റ് നൽകും വരെ വാഹനം നിരത്തിൽ ഇറക്കാനും അനുമതിയില്ലെന്നും കോടതി അറിയിച്ചു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും നിയമാനുസൃതമായ രീതിയിൽ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നുമായിരുന്നു തലശേരി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

Exit mobile version