കൊറോണ വൈറസ്; ഏപ്രില്‍ എട്ടുവരെ ഹൈക്കോടതിയും അടച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയും അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ട് വരെയാണ് അടച്ചിടാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം. ജീവനക്കാരെ അല്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അടയ്ക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Exit mobile version