അച്ഛൻ പീഡിപ്പിച്ചു; ഗർഭം ധരിച്ച 10 വയസുകാരിക്ക് അബോർഷൻ ചെയ്യാൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ

father cruelty | Bignewslive

കൊച്ചി: അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 10 വയസുകാരി അബോർഷൻ ചെയ്യാൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. അന്താരാഷ്ട്ര വനിത ദിനത്തിലാണ് അമ്മ തന്റെ മകൾക്ക് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്. പെൺകുട്ടിക്ക് ഈ ഗർഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

‘അവന്‍ എന്റെ രണ്ടാനപ്പനാണ്, അമ്മയുടെ തുണി അലക്കും, കഞ്ഞിയും കറിയും വച്ച് വീട്ടിലിരിക്കും’ : നിരപരാധിയായ അച്ഛനെയാണ് തല്ലിയത്, അവര്‍ക്ക് ഞാന്‍ തന്നെ കൊടുക്കും’

പെൺകുട്ടിയുടെ ഭാവി സംരക്ഷിക്കാൻ ഇത് അത്യവശ്യമാണ് എന്നും ഹർജിയിൽ പറയുന്നു. ഗർഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളിൽ ഗർഭിണിക്ക് കുഞ്ഞിന് ജന്മം നൽകാൻ താൽപ്പര്യമില്ലെങ്കിൽ അബോർഷൻ നടത്താം എന്ന് നിയമം നിലവിൽ ഉണ്ട്. എന്നാൽ പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ 30 ആഴ്ച ഗർഭിണിയാണ്. ആയതിനാൽ ഈ നിയമം ബാധകമാകില്ല. ഈ സാഹചര്യത്തിലാണ് അമ്മ കോടതിയെ സമീപിച്ചത്.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ പ്രായത്തിൽ കുട്ടി കുഞ്ഞിന് ജന്മം നൽകുന്നത് പെൺകുട്ടിയുടെ മനസിക ആരോഗ്യത്തെയും, ശാരീരിക ആരോഗ്യത്തെയും ബാധിക്കും എന്നാണ്. ഇതും ഹർജിയിൽ അമ്മ പരാമർശിക്കുന്നു. ഒപ്പം ഇത്തരം ഒരു അവസ്ഥയിൽ ഇത് പെൺകുട്ടിയെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്ന് ഹർജിയിൽ പെൺകുട്ടിയുടെ അമ്മ പറയുന്നു.

Exit mobile version