വലിച്ചുകൊണ്ടിരുന്ന സിഗററ്റ് ചോദിച്ചിട്ടും നല്‍കിയില്ല; വൈരാഗ്യത്തില്‍ കൊല്ലം അഞ്ചലില്‍ രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം: ചോദിച്ചിട്ടും വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നല്‍കാത്തതിന്റെ വിരോധത്തില്‍ രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ചു. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. ഓട്ടോഡ്രൈവര്‍മാരായ ഷമീര്‍, അജ്മല്‍ എന്നിവര്‍രെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പ്രതികളായ അമിത്, അജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പുകവലിക്കുകയായിരുന്ന ഷമീറിനോട് ബൈക്കിലെത്തിയ പ്രതികള്‍ സിഗരറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ഷമീര്‍ നല്‍കാന്‍ തയ്യാറായില്ല.

ഇതോടെ പ്രതികള്‍ ഷമീറിനെ മര്‍ദിച്ചു. തുടര്‍ന്ന് ഷമീര്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടെങ്കിലും പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയാണ് വെട്ടിയതും പരിക്കേല്‍പ്പിച്ചതും.

also read- നാട്ടുകാരെ സാക്ഷിയാക്കി പതിനാറുകാരിയെ ബസ് സ്റ്റോപ്പില്‍ വെച്ച് താലികെട്ടിയ 17കാരന്‍ അറസ്റ്റില്‍; വീഡിയോ പ്രചരിപ്പിച്ച് നാട്ടുകാരന് എതിരേയും കേസ്

അതേസമയം, അക്രമം തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പനയഞ്ചേരി ഭാഗത്തുനിന്ന് രണ്ട് പ്രതികളേയും പിടികൂടുകയായിരുന്നു.

Exit mobile version