അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിലിടിച്ചു, തെറിച്ച് വീണ് ചോരവാര്‍ന്ന് കിടന്ന് യുവാവ് , ഓടി രക്ഷപ്പെട്ട് കാര്‍ യാത്രക്കാര്‍, ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാട്ടാക്കട കട്ടയ്‌ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

കാറോടിച്ചിരുന്ന ശാസ്തമംഗലം സ്വദേശിയായ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്നതിന് പിന്നാലെ കാറില്‍ ഉണ്ടായിരുന്ന മറ്റ് നാലുപേര്‍ ഓടി രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിടിലിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

also read: പിറ്റ്ബുള്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണം, രണ്ട് പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം, ശരീരമാസകലം മുറിവേറ്റ് മാതാവ് ആശുപത്രിയില്‍

കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

also read: നാസിക്കിൽ ട്രക്കിലിടിച്ച് ബസിന് തീപ്പിടിച്ചു; 11 മരണം, 32ഓളം പേർക്ക് പരിക്ക്! 5 ലക്ഷം രൂപ ധനസഹായം

വിഷ്ണൂവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version