ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ 3000 രൂപ; 500 വാങ്ങി, ബാക്കി 2500 വാങ്ങുന്നതിനിടെ ഇടുക്കി വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസിന്റെ പിടിയിൽ. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ പ്രമോദ് കുമാർ ആണ് പിടിയിലായത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 3000 രൂപയാണ് പ്രമോദ് ആവശ്യപ്പെട്ടത്.

പ്രേമന്റെ മകള്‍ക്ക് കണ്‍സെഷന്‍ വീട്ടിലെത്തിച്ച് നല്‍കിയത് രേഖകള്‍ ഹാജരാക്കിയ ശേഷം: പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി

ഇതിൽ 500 രൂപ പരാതിക്കാരൻ അന്ന് നൽകി. ബാക്കി 2500 കൊടുക്കുന്നതിന് മുൻപ് പരാതിക്കാരൻ വിജിലൻസിൽ അറിയിക്കുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കാക്കാസിറ്റി സ്വദേശിയാണ് പരാതിക്കാരൻ. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപ നൽകുകയും ചെയ്തു.

തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനുള്ളിൽ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി.

Exit mobile version