കേരളത്തെ എത്ര തവണ നിങ്ങള്‍ തീവ്രവാദത്തിന്റെ വിളനിലമെന്നു വിളിച്ചധിക്ഷേപിച്ചിട്ടുണ്ട് . അന്നൊന്നും നിങ്ങള്‍ക്കൊരു പോറല്‍ പോലുമേറ്റിട്ടില്ല ഇപ്പോഴാണ് നിങ്ങള്‍ ആക്രമിക്കപ്പെടുന്നത്; അര്‍ണബിന് മറുപടിയുമായി തോമസ് ഐസക്

കഴിഞ്ഞദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് റിപ്പോട്ടര്‍ പൂജ പ്രസന്നയ്ക്ക് നിലയ്ക്കല്‍ വെച്ച് പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ഇന്നലെ അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ചാനലിനുനേരെയും അക്രമമുണ്ടായി. പൂജ പ്രസന്ന എന്ന റിപ്പബ്ലിക്കിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ ആക്രമ ശ്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്കിടെ രൂക്ഷമായ ഭാഷയിലാണ് അര്‍ണബ് പ്രതികരിച്ചത്. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

അര്‍ണബും റിപ്പബ്ലിക് ടിവി പ്രവര്‍ത്തകരും ദേഷ്യത്തിലാണ് , അപൂര്‍വമായേ ന്യായമായ കാര്യങ്ങള്‍ക്കു ഇക്കൂട്ടര്‍ക്ക് ക്രോധം ഉണ്ടാകാറുള്ളൂവെന്നും കേരളത്തെ എത്ര തവണ നിങ്ങള്‍ ഐസിസിന്റെ/തീവ്രവാദത്തിന്റെ വിളനിലമെന്നു വിളിച്ച് അക്ഷേപിച്ചിട്ടുണ്ട്. അന്നൊന്നും നിങ്ങള്‍ക്കൊരു പോറല്‍ പോലുമേറ്റിട്ടില്ല .ഇപ്പോള്‍ യഥാര്‍ഥ തീവ്രവാദികളുടെ എതിര്‍ പക്ഷം ചേര്‍ന്നപ്പോഴാണ് ആക്രമിക്കപ്പെടുന്നത് ഐസക് പറഞ്ഞു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കഴിഞ്ഞദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് റിപ്പോട്ടര്‍ പൂജ പ്രസന്നയ്ക്ക് നിലയ്ക്കല്‍ വെച്ച് പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിന് നേരെ അര്‍ണാബ് പൊട്ടി തെറിച്ചു.

അതിനുശേഷം സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് ആക്രമങ്ങള്‍ക്കു പിന്നിലെന്ന് ആരോപിച്ചു കൊണ്ട് ശൈലജ ടീച്ചറെ ചര്‍ച്ചയില്‍ ക്ഷണിച്ചെക്ഷണിച്ചെങ്കിലും ജനാധിപത്യ മര്യാദയോടെ ചാനല്‍ ചര്‍ച്ച നയിക്കാന്‍ ശേഷി ഇല്ലാത്ത അര്‍ണബിനോട് സംസാരിക്കാന്‍ ഇല്ലെന്ന് പറഞ്ഞു ശൈലജ ടീച്ചര്‍ സംസാരം അവസാനിപ്പിച്ചു.

Exit mobile version