വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡനം; യുവാവിന് 10 വര്‍ഷം കഠിനതടവും പിഴയും; ഒമ്പത് വര്‍ഷത്തിന് ശേഷം വിധി പറഞ്ഞ് അതിവേഗ കോടതി

Girl india | News

തിരുവനന്തപുരം: അയിരൂര്‍ പീഡനക്കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം വലിയതുറയ്ക്കു സമീപം താമസിക്കുന്ന ഷമീറിനെ കോടതി ശിക്ഷിച്ചത്.

ജഡ്ജി ടിപി പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്. 2013-ല്‍ അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. വിവാഹബന്ധം മറച്ചുവെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തതായാണ് കേസ്.

രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിപെട്ടതി തുടര്‍ന്ന് പോലീസ് നടത്തി അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതും ഷമീറിനെതിരെ കേസെടുത്തതും. പിഴയൊടുക്കിയാല്‍ 25000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിയുടെ വിധിന്യായത്തിലുണ്ട്.

ALSO READ- ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ കൊലപാതകം; അങ്കിതയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവ്; മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട്; റിസോര്‍ട്ട് കത്തിച്ച് നാട്ടുകാര്‍

റിമാന്‍ഡില്‍ ജയിലില്‍കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവുണ്ടാകും. കേസില്‍ പ്രോസിക്യൂഷന്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ആണ് ഹാജരായത്.

Exit mobile version