സ്ത്രീകള്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് വരരുത് എന്ന് പറഞ്ഞിട്ടില്ല, നിലപാട് വ്യക്തമാക്കി എ പദ്മകുമാര്‍

തിരുവനന്തപുരം: തിരക്ക് കൂടിനിന്ന രണ്ടു ദിവസം മാത്രമാണ് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് താന്‍ പറഞ്ഞത്. അല്ലാതെ ശബരിമല ദര്‍ശനത്തിന് യുവതികള്‍ വരരുത് എന്ന് പറഞ്ഞിട്ടില്ല. നിലപാടി വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വെറുതെ ആരോപങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെയും പത്മകുമാറിന്റെയും പ്രസ്താവന തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പത്മകുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

Exit mobile version