‘പേര് രഹസ്യമായി സൂക്ഷിക്കണം’: 5 കോടി അടിച്ച ടിക്കറ്റ് രണ്ടാം സമ്മാനക്കാരന്‍ ടിക്കറ്റ് കാനറാ ബാങ്കിലേല്‍പ്പിച്ചു

കോട്ടയം: ഓണം ബമ്പര്‍ രണ്ടാം സമ്മാനം പാലായില്‍ തന്നെ. രണ്ടാം സമ്മാനം 5 കോടി അടിച്ച ടിക്കറ്റ് പാലാ കാനറാ ബാങ്ക് ശാഖയില്‍ കൈമാറി. പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ടിക്കറ്റ് ഉടമ ബാങ്കിനെ അറിയിച്ചു.

ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനാര്‍ഹന്‍ ടിക്കറ്റുമായി ബാങ്കില്‍ എത്തിയത്. തന്റെ പേരും മറ്റു വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് ടിക്കറ്റ് ഉടമയുടെ നിര്‍ദേശമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ പാലാ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ പാപ്പച്ചനാണ് മീനാക്ഷി ഏജന്‍സിയില്‍ നിന്ന് രണ്ടാം സമ്മാനം ലഭിച്ച TG 270912 എന്ന ടിക്കറ്റ് ഉള്‍പ്പെടെ വാങ്ങി വിറ്റത്. കൊല്ലം ജില്ലാ ഓഫീസില്‍ നിന്നാണ് മീനാക്ഷി ഏജന്‍സി ടിക്കറ്റ് വാങ്ങിയത്.

Read Also: ‘ലോട്ടറിയും വിറ്റും കൊള്ളയടിച്ചും പിടിച്ചു നില്‍ക്കാനാകില്ല’: ബംപര്‍ വിജയി അനൂപിന്റെ പഴയ പോസ്റ്റ് വൈറല്‍

ശ്രീവരാഹം സ്വദേശിയായ അനൂപിനാണ് ഒന്നാം സമ്മാനം 25 കോടി ലഭിച്ചത്. പഴവങ്ങാടി ഭഗവതി ഏജന്‍സിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഓണം ബംമ്പറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയ്ക്ക് ലഭിക്കുക.

Exit mobile version