വാട്ടർ എയർ ഗൺ ഉപയോഗിച്ച് കാർ കഴുകുമ്പോൾ ഷോക്കേറ്റു; എൻജിനീയർക്ക് ദാരണാന്ത്യം, അപകടം വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിനിടെ

ശ്രീകൃഷ്ണപുരം: വാട്ടർ എയർ ഗൺ ഉപയോഗിച്ച് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളിൽ കരോട്ടിൽ റിനോ പി. ജോയ് ആണ് മരിച്ചത്. 28 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. അപകടം നടക്കുമ്പോൾ റിനോ മാത്രമാണ് സ്ഥാലത്തുണ്ടായിരുന്നത്.

70 ലക്ഷത്തിന്റെ ഒന്നാം സമ്മാനത്തേക്കാള്‍ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് ടിക്കറ്റ് തട്ടിയെടുക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

പുറത്തുപോയിരുന്ന സഹോദരൻ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും റിന്റോയും ചേർന്ന് മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തിക്കും മുൻപേ റിനോ മരണപ്പെട്ടിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ എയർ ക്രാഫ്റ്റ് മെയിന്റനൻസ് വിഭാഗം എൻജിനിയറായ റിനോ വെള്ളിയാഴ്ചയാണ് അവധിയിൽ വന്നത്.

വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്രതീക്ഷിത വിയോഗം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് കോട്ടപ്പുറം സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും പിതാവ്: പരേതനായ പി.കെ. ജോയ്. മാതാവ്: പരേതയായ മേഴ്‌സി.

Exit mobile version