തെരുവ് നായ ആക്രമണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ തോക്കുമായി മുന്നിൽ നടന്ന് രക്ഷിതാവ്; വൈറൽ

കാസർകോഡ് : സംസ്ഥാനത്ത് തെരുവുനായ ആക്രമണം പൊതുജനങ്ങൾക്ക് ഭീതി സമ്മാനിക്കുന്നതിനിടെ വ്യത്യസ്ത പ്രവർത്തിയുമായി രക്ഷിതാവ്. കുട്ടികളെ നായക്കളിൽ നിന്നും രക്ഷിക്കാനായി തോക്കെന്തിയാണ് പിതാവ് മദ്രസിൽ പോകുന്ന കുട്ടികൾക്ക് അകമ്പടി സേവിച്ചത്.

കാസർകോട് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടർന്നാണ് രക്ഷിതാവായ സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് അകമ്പടി ആയി എത്തിയത്.

കുട്ടികൾ മദ്രസയിലേക്ക് പോകുമ്പോൾ അവർക്ക് മുന്നിൽ തോക്കുമായി ഹദാദ് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. തെരുവുനായ്ക്കൾ വന്നാൽ വെടിവെക്കുമെന്നും പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

13ഓളം കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു

Exit mobile version