50 മിനിറ്റുകൊണ്ട് രാഹുൽ നടന്നെത്തിയത് ആറരക്കിലോമീറ്റർ; ഓടിനിന്നില്ലെങ്കിൽ കൂടെയെത്താൻ കഴിയില്ല, വേഗത ഒരല്പം കുറയ്ക്കാമെന്ന് നേതാക്കൾ

Rahul Gandhi | Bignewslive

കൊല്ലം: പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനായി രാഹുൽ ഗാന്ധി സഞ്ചരിക്കുകയാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏഴാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വേളയിൽ രാഹുലിനോട് സംസ്ഥാന നേതാക്കൾ ഒരു അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ്.

വേഗത കുറയ്ക്കണമെന്നാണ് ആവശ്യം. പലർക്കും രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്തേണ്ട അവസ്ഥയാണ്. വേഗം ഇത്തിരി കുറയ്ക്കണം.’ പലർക്കുമുള്ള ബുദ്ധിമുട്ട് കേട്ടപ്പോൾ ഒടുവിൽ രാഹുൽ സമ്മതിച്ചു. ഒടുവിൽ ബുധനാഴ്ച രാവിലെ അരമണിക്കൂർ വൈകിയാണ് യാത്ര ആരംഭിച്ചത്.

സംസ്ഥാനത്ത് തെരുവുനായയുടെ വിളയാട്ടം തുടരുന്നു; പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേർക്ക് നേരെ നായയുടെ ആക്രമണം! പുറത്തിറങ്ങാൻ ഭയന്ന് ജനം

അഭ്യർത്ഥന പ്രകാരം വേഗം വളരെ കുറച്ചാണ് രാഹുൽ ഗാന്ധി നടന്നത്. ഒരു കിലോമീറ്റർ പിന്നിട്ടതോടെ വേഗത കൂടി കൂടി വന്നു. പിന്നീട് ഒരു ഒന്നൊന്നര നടത്തം തന്നെയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തുനിന്ന് കൊല്ലത്തെ പാരിപ്പള്ളി ശ്രീരാമപുരംവരെയുള്ള ആറരക്കിലോമീറ്റർ 50 മിനിറ്റുകൊണ്ടാണ് രാഹുൽ ഗാന്ധി നടന്നെത്തിയത്.

രാവിലെ 10.30-ന് എത്തിച്ചേരേണ്ട ചാത്തന്നൂരിലെ വിശ്രമകേന്ദ്രത്തിൽ 10.25-നുതന്നെ പദയാത്ര എത്തുകയും ചെയ്തു. എന്നാൽ ഒപ്പംനടന്ന കേരള നേതാക്കളുടെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്ന് ദേഹത്ത് ഒട്ടിയ അവസ്ഥയിലായിരുന്നു. രാഹുൽ ഗാന്ധിയാകട്ടെ അപ്പോഴും ക്ഷീണിതൻ ആയിരുന്നില്ല. കേരളം മുഴുവൻ നീളുന്ന പദയാത്രകൾ നടത്തിയിട്ടുള്ള കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമെല്ലാം ഓടിയാണ് രാഹുൽ ഗാന്ധിക്കൊപ്പം നിന്നത്.

‘രാഹുൽജിയുടെ വേഗം ആദ്യ ദിവസങ്ങളിൽ ഒട്ടേറെ നേതാക്കൾക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് വേഗം കുറയ്ക്കാൻ അഭ്യർത്ഥിച്ചത്. പതിയെ നടന്നുതുടങ്ങിയാലും അദ്ദേഹമറിയാതെ പിന്നെയും വേഗം കൂടും. അപ്പോഴൊക്കെ ഓർമിപ്പിക്കും. ഇപ്പോൾ അല്പം ആശ്വാസമുണ്ട്.’-എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറയുന്നു.

Exit mobile version