കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ പരിഗണിക്കുന്നില്ല; നിരന്തരം അവഗണന; യുവതിയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണീരൊഴിയാതെ വീട്ടുകാര്‍

കണ്ണൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി കുടുംബം. ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉയര്‍ത്തുന്നത്. കണ്ണൂര്‍ പെരുവാമ്പ് സ്വദേശിനി കെപി സൂര്യയെയാണ് മൂന്നാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.സൂര്യയുടേയും രാജേഷിന്റേയും കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ നോക്കുന്നില്ലെന്നും യുവതിയേയും കുഞ്ഞിനെയും പൂര്‍ണമായും അവഗണിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവിന്റെ അമ്മയില്‍നിന്നാണ് ഇത്തരം സമീപനം ഉണ്ടാകുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് രാജേഷ് ഇക്കാര്യത്തിലൊന്നും ഇടപെടുന്നില്ല.

സൂര്യയുടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍തൃവീട്ടില്‍നിന്ന് നിരന്തര മാനസിക പീഡനം സൂര്യ നേരിട്ടിരുന്നുവെന്നാണ് യുവതിയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത്.

ALSO READ-വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രം; ഭാര്യയെ യുവാവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സൂര്യ സ്വന്തം വീട്ടില്‍ പോകുകയും പിന്നീട് ഭര്‍തൃവീട്ടിലേക്ക് പോകുകയുമാണ് ചെയ്യാറുള്ളതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 12.30-നും 2.30-നുമിടയിലാണ് സൂര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version