എംബി രാജേഷ് മന്ത്രിസഭയിലേക്ക്: എഎന്‍ ഷംസീര്‍ സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. എഎന്‍ ഷംസീര്‍ എംഎല്‍എ സ്പീക്കറാകും. എംവി ഗോവിന്ദന് പകരക്കാരനായാണ് എംബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

ഇതോടെ എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളാണ് എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തത്. ഇതേ വകുപ്പിലാണോ എംബി രാജേഷിനെ ചുമതലപ്പെടുത്തുകയെന്നതില്‍ വ്യക്തതയില്ല.

അതേസമയം, മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ മാറ്റം വരുമെന്നാണ് സൂചന. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചേക്കും.

Read Also: കെഎസ് ഹരികൃഷ്ണന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം: ബന്ധുനിയമനമെന്ന് ആരോപണം, മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഎം അന്വേഷിക്കുകയായിരുന്നു. പകരം എംബി രാജേഷിനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയെന്നാണ് വിവരം. അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതോടെയാണ് എംവി ഗോവിന്ദന്‍ ചുമതലയേറ്റത്.

Exit mobile version