സ്‌കൂൾ ബസ് ഡ്രൈവറാകാൻ മോഹം; ഇന്ന് യുഎഇയിൽ ഹെവി ലൈസൻസ് സ്വന്തമാക്കി ജിൻഷി

പ്രതിസന്ധികളോട് പടവെട്ടി ജിൻഷി നേടിയത് യുഎഇയിലെ ഹെവി ലൈസൻസ്. ദുബായ് സ്‌കൂൾ ട്രാൻസ്പോർട്ട് സർവീസസ് കമ്പനിയിൽ ബസ് ഡ്രൈവറായി ജോലിചെയ്യുകയാണ് കാസർകോട് കരിവേടകം സ്വദേശിനി ജിൻഷി ഗോപി. യു.എ.ഇ.ഹെവി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ 39-കാരിയായ ജിൻഷി കഴിഞ്ഞ വനിതാ ദിനത്തിലാണ് വളയം തിരിച്ചുതുടങ്ങിയത്.

2016-ൽ ജിൻഷി യുഎഇയിൽ തൊഴിൽ തേടിയെത്തുകയായിരുന്നു. ഷാർജ ജെംസ് മോഡേൺ അക്കാദമിയിൽ സ്‌കൂൾ ബസ് സൂപ്പർവൈസറായാണ് തുടക്കം. സ്‌കൂൾബസിലെ സ്ഥിരം യാത്ര, ബസോടിക്കണം എന്ന ആഗ്രഹം കാരണം സഹപ്രവർത്തകരുടെ പിന്തുണയോടെ ജോലിയെ ബാധിക്കാത്തവിധം ഡ്രൈവിങ് പഠനത്തിന് സമയംകണ്ടെത്തി. രാത്രികാല ക്ലാസുകളായിരുന്നു തെരഞ്ഞെടുത്തത്.

ചെറുപ്പം മുതൽ വാഹനങ്ങളോടുള്ള പ്രത്യേക ഇഷ്ടം പഠനം കൂടുതൽ എളുപ്പമാക്കി. ആറുവർഷത്തെ സൂപ്പർവൈസർ ജോലിയിൽ തുടർന്നുകൊണ്ടുതന്നെ യുഎഇ ഡ്രൈവിങ് ലൈസൻസ് നേടിയെടുത്തു. ഇപ്പോൾ അതേ സ്‌കൂളിലെ ബസ് ഡ്രൈവറായി അഭിമാനത്തോടെ ജോലി ചെയ്യുകയാണിവർ.

also read- പുന്നമടക്കായലിലെ വള്ളം കളിക്ക് ക്ഷണിച്ച് സംസ്ഥാന സർക്കാർ; നിരസിച്ച് അമിത് ഷാ

അതേസമയം, കുട്ടികൾക്ക് കുറെക്കാലം സൂപ്പർവൈസറുടെ രൂപത്തിൽ കണ്ടയാളെ ഡ്രൈവർ വേഷത്തിൽ കണ്ടപ്പോൾ അവർക്ക് വലിയ കൗതുകമായിരുന്നുവെന്ന് ജിൻഷി പറയുന്നു. സൂപ്പർവൈസറിൽനിന്ന് ഡ്രൈവറിലേക്കുള്ള ഈ പത്താംക്ലാസുകാരിയുടെ വളർച്ച സന്തോഷത്തോടെയും ആശ്ചര്യത്തോടെയുമാണ് സഹപ്രവർത്തകരും സ്‌കൂൾ അധികൃതരും നോക്കിക്കാണുന്നത്.

Exit mobile version