നാളെ അല്ല സ്‌കൂളുകള്‍ ഇന്ന് തുറക്കും; വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയച്ചവര്‍ക്ക് പൂട്ടിടും, നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ക്രിസ്മസ് അവധിയാക്കടച്ച സ്‌കൂളുകള്‍ ഇന്ന് തുറക്കും. കഴിഞ്ഞ ദിവസം സ്‌കൂള്‍ കുട്ടികളെ ആശയകുഴപ്പത്തിലാക്കി പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂളുകള്‍ ചൊവ്വാഴ്ച മാത്രമേ ( ജനുവരി 1) തുറക്കൂ എന്നായിരുന്നു വ്യാജ വാട്ആപ്പ് സന്ദേശം.

പ്ലാസ്ടു വരെയുള്ള കുട്ടികള്‍ക്ക് അവധി 10 ദിവസം ആക്കാന്‍ ജനുവരി ഒന്ന് കൂടി അവധിയാക്കുന്നു എന്നായിരുന്നു വ്യാജ സന്ദേശം. എന്നാല്‍ ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് പൂട്ടിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനാണ് വിദ്യാഭ്യാസസെക്രട്ടറി നിര്‍ദേശം

Exit mobile version