ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങി; റെയിൽവേ പാളത്തിലൂടെ ഓടി, പിന്നാലെ പോലീസും! പാഞ്ഞെത്തിയ ട്രെയിൻ നിർത്തിയത് യുവതിയുടെ തൊട്ടരികിൽ, സിനിമയെ വെല്ലുന്ന രംഗങ്ങൾ

suicide attempt | Bignewslive

തിരുവനന്തപുരം: റെയിൽവേ ട്രാക്കിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങി നടന്ന യുവതിയെ അതിസാഹസികമായി രക്ഷിച്ച് പോലീസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയതായിരുന്നു യുവതി.

17 വയസുകാരിയുടെ കൊലപാതകം തെളിയിക്കാന്‍ ആള്‍ദൈവത്തിനോട് അപേക്ഷിച്ചു; എഎസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനിൽ ആണ് എത്തിയത്. തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ യുവതി തമ്പാനൂർ ഭാഗത്തേക്ക് നടന്നു. യുവതിയുടെ നടത്തത്തിൽ പന്തികേട് തോന്നിയ പരിസരവാസികൾ ഉടനടി വഞ്ചിയൂർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്കും, യുവതി നടന്ന് ഉപ്പിടാംമൂട് പാലത്തിന് അടുത്തു വരെ എത്തിയിരുന്നു.

തന്റെ, പിന്നാലെ പോലീസ് വരുന്നതു കണ്ടതോടെ യുവതി വേഗത്തിൽ മുന്നോട്ട് ഓടി. ഈ സമയം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേക്ക് ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു ട്രെയിൻ. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പോലീസുകാർ കൈ ഉയർത്തി ട്രെയിൻ നിർത്താൻ ആഗ്യം കാണിച്ചു.

റെയിൽവേ ട്രാക്കിൽ യുവതിയെയും അവർക്ക് പിന്നാലെ പോലീസുകാർ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിൻറെ വേഗത കുറയ്ക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്തു. ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്ത് എത്തിയ ശേഷം ആണ് നിന്നത്. ഇതോടെ, പിറകെ എത്തിയ പോലീസുകാർ യുവതിയെ പിടികൂടി സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി പ്രശ്‌നം രമ്യമായി പരിഹരിച്ച് വിട്ടയച്ചു.

Exit mobile version