മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാനില്ല; തെരച്ചില്‍ തുടങ്ങി

പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാതായിരിക്കുന്നത്

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാനില്ല. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി പോയത്.

പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ കാണാത്തതിനെ തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ രക്ഷാ ബോട്ട് തെരച്ചിലാരംഭിച്ചു.

Exit mobile version