പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു; സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോടതിയുടെ നിരീക്ഷണം; വിവാദത്തിൽ!

കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരായ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിലെ പരാമർശം വിവാദത്തിൽ. ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണമാണ് വിവാദത്തിലായിരിക്കുന്നത്. സംഭവ സമയത്ത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷണം. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

”ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.”- വിധിന്യായത്തിൽ കോടതി പറഞ്ഞു.

ALSO READ- ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രിക്കറ്റർ ഷമിയുടെ ഭാര്യ

74കാരനായ, ശാരീരികമായി ദുർബലനായ പരാതിക്കാരൻ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Exit mobile version