പാലക്കാട് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു; യുവാവ് പൊലീസിൽ കീഴടങ്ങി

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പൊലീസിൽ കീഴടങ്ങി.

ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊന്നല്ലൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേലാർകോട് പഞ്ചായത്ത് CDS അംഗമാണ് സൂര്യപ്രിയ.

ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

ചിറ്റിലംചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

Exit mobile version