ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പുതിയ ചിത്രമാണ് സീതാ രാമം.ചിത്രം മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്.തെന്നിന്ത്യൻ സിനിമാലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ് ഈ ചിത്രമാണ് സീതാ രാമം.

തെലുങ്ക് താരം സായ് ധരം തേജ് സീതാ രാമം ടീമിനെഴുതിയ കത്ത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇത്രയും മനോഹരമായ സിനിമ ചെയ്തതിന് ഹൃദയത്തിൽ നിന്നും ഞാൻ നിങ്ങളെ വെറുക്കുന്നു, എന്നാണ് ചിത്രം കണ്ടതിന് ശേഷം സായ് ധരം തേജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംവിധായകനും അഭിനതാക്കൾക്കുമുൾപ്പെടെ വിശദമായ കത്താണ് സായ് ധരം തേജ് എഴുതിയിരിക്കുന്നത്.

ദുൽഖർ സൽമാൻ, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങളുടെ വർക്കിന്റെ വലിയ ആരാധകനാണ് ഞാൻ. എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാൻ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ പെർഫോമൻസിനെ ഞാൻ ആരാധിക്കുകയായിരുന്നു. ഓരോ ശ്വാസത്തിലും ഇരിപ്പിലും നടപ്പിലും നിങ്ങൾ റാമായി. നിങ്ങൾ റാമായി ജീവിക്കുകയായിരുന്നു.

ചിത്രത്തിന്റെ അവസാനം അഫ്രീൻ മികച്ചതാവുന്നുണ്ട്. എന്നാൽ റാമിനും സീതക്കും ഇടയിലുള്ള മെസഞ്ചറായതിൽ നിന്നെ ഞാൻ വെറുക്കുന്നു. സീതാ, നിന്റെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഒരുപാട് ഹൃദയങ്ങൾ നിങ്ങളെ ഓർത്ത് വേദനിക്കുന്നു, ദയയുണ്ടാവണം,’ സായ് ധരം തേജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

Exit mobile version