ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റ്; പ്രതിഫലം കുത്തനെ കൂട്ടി നയൻതാര!

വിവാഹശേഷം സിനിമാലോകത്തോട് വിടപറയുന്ന നായികമാർക്ക് ഇനി നയൻതാരയെ മാതൃകയാക്കാം. വിവാഹിതയായ താരം സിനിമയിൽ കൂടുതൽ സജീവമാവുക മാത്രമല്ല, പ്രതിഫലവും കൂട്ടിയിരിക്കുകയാണ്. തുടർച്ചയായി പുറത്തിറങ്ങിയ നയൻതാര ചിത്രങ്ങൾ എല്ലാം തീയ്യേറ്ററിലും ഒടിടിയിലും വലിയ വിജയം നേടിയതോടെയാണ് താരം പ്രതിഫലം കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്.

ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ശരാശരി 6 കോടി മുതൽ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോൾ 10 കോടി വരെ തന്റെ പ്രതിഫലം ഉയർത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നയൻതാര ബോളിവുഡിലേക്ക് അരങ്ങേറാനിരിക്കുന്നതിന് മുന്നോടിയായാണ് പ്രതിഫലത്തിലും വർധനവുണ്ടായിരിക്കുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന അറ്റ്ലി ചിത്രം ജവാനിലൂടെയാണ്.

അതേസമയം നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നയൻതാരയുടെ 75ാമത് ചിത്രമായിട്ടാവും ഈ സിനിമ പുറത്തിറങ്ങുക.

ALSO READ- അർബുദ രോഗിയായിരുന്നു; കരുത്തോടെ നേരിട്ട കഥ പറഞ്ഞ് മഹിമ ചൗധരി; ഞെട്ടലിൽ ആരാധകർ

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിലും നയൻതാര നായികയായി എത്തുന്നുണ്ട്. മല്ലിക സുകുമാരൻ, ബാബുരാജ്, ഷമ്മി തിലകൻ, അബു സലീം, അജ്മൽ അമീർ, റോഷൻ മാത്യൂ, ഇടവേള ബാബു എന്നിവരാണ് മറ്റുതാരങ്ങൾ.

പൃഥ്വിരാജ് -നയൻതാര-അൽഫോൺസ് പുത്രൻ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ ചിത്രം നിഴലായിരുന്നു ഒടുവിൽ പുറത്തിറങ്ങിയ നയൻതാരയുടെ മലയാള ചിത്രം.

Exit mobile version