നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

തന്മാത്ര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞ നടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. താൻ വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം അറിയിച്ചത്.

പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ പുതിയങ്കം. വിവാഹച്ചടങ്ങുകളുടെ വീഡിയോ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കുടുംബവിളക്ക് ഉൾപ്പെടെയുള്ളവയുടെ ഛായാഗ്രാഹകനാണ് വിപിൻ.

ഏപ്രിൽ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്സ്റ്റർ ചെയ്തെന്നും പോസ്റ്റിൽ മീര പറയുന്നു. 42-കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്.

ALSO READ-പത്തുവയസുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

2005-ൽ വിശാൽ അഗർവാളിനെ മീര വിവാഹം ചെയ്‌തെങ്കിലും അഞ്ച് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012-ൽ മോഡലും നടനുമായ ജോൺ കൊക്കനെ വിവാഹം ചെയ്തു. 2016-ൽ ഇരുവരും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ അരീഹ എന്നൊരു മകനുമുണ്ട്.

Exit mobile version