പ്രണയിച്ച് വിവാഹം ചെയ്തിട്ട് 50 ദിവസം മാത്രം; 18കാരി അൽക്ക ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത് വീട്ടിലാരും ഇല്ലാത്ത സമയത്ത്

ഉള്ളിയേരി: പ്രണയിച്ച് വിവാഹം ചെയത് പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. കോഴിക്കോട് കോക്കല്ലൂരിലെ രാരോത്ത്കണ്ടി അൽക്ക(18)യെ കന്നൂരിലെ ഭർത്തൃവീട്ടിലാണ് കഴിഞ്ഞദിവസം ഉച്ചയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എടച്ചേരിപ്പുനത്തിൽ വീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് അൽക്കയെ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടത്.

സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. ഭർത്താവ് പ്രജീഷും ഇയാളുടെ അച്ഛനും അമ്മയും ജോലിക്ക് പോയതായിരുന്നു. പ്രജീഷിന്റെ അച്ഛൻ ഉച്ചഭക്ഷണത്തിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ ആയിരുന്നു.

ALSO READ- തിരയിൽ തുള്ളിക്കൊപ്പം നിറഞ്ഞ് മത്തി; പുറത്തൂർ കടപ്പുറത്ത് മത്തി ചാകര

അൽക്കയുടെയും പ്രജീഷിന്റെതും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 50 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം. സംഭവത്തിൽ അത്തോളി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹംേ കാഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: സുരേഷ് ബാബു. അമ്മ: മിനി. സഹോദരൻ: അജിൽബാബു.

Exit mobile version