കോവിഡിന് ശേഷം ജോലി നഷ്ടമായി; ജീവനൊടുക്കി 26കാരൻ; തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ജോലി മഷ്ടപ്പെട്ട മകൻ ജീവനൊടുക്കിയതിൽ മനംനൊന്ത് പിതാവ് കുഴഞ്ഞുവീണു മരിച്ചു. കണ്ണൂരിൽ നിന്നാണ് ഈ ദാരുണ വാർത്ത പുറത്തെത്തിയിരിക്കുന്നത്. കോവിഡ്‌ന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണവും മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ എണ്ണവും വർധിച്ചിരിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ദാരുണമായ മരണവാർത്ത നോവാകുന്നത്.

തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇന്നു രാവിലെ 9.30നഓടെയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ- എലിവിഷം പുരട്ടിയത് മറന്നു; തക്കാളി ന്യൂഡിൽസിൽ ചേർത്ത് കഴിച്ച യുവതിക്ക് ദാരുണ മരണം

എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുൃന്നു. കോവിഡിനു ശേഷം ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ സമ്മർദ്ദത്തിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version