‘നേരിൽ കാണാൻ ഉടൻ വരും, വീട്ടിൽ വന്ന് താമസിക്കണം, പ്രധാനമന്ത്രിയെയും വിളിക്കാം’ നഞ്ചിയമ്മയെ വീഡിയോ കോൾ ചെയ്ത് സുരേഷ് ഗോപി

Nanchiyamma | Bignewslive

പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പാടിയ ഗാനത്തിലാണ് നഞ്ചിയമ്മയെ തേടി ദേശീയ അവാർഡ് ലഭിച്ചത്.

ഈ നേട്ടത്തിന് പിന്നാലെയാണ് സുരേഷ് ഗോപി ഫോണിൽ വിളിച്ച് അഭിനന്ദനം രേഖപ്പെടുത്തിയത്. ദ്രൗപദി മുർമ്മു കഴിഞ്ഞാൽ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്ന് സുരേഷ് ഗോപി പറയുന്നു.

കാണാതായ മകനെ തിരഞ്ഞ് മൂന്നാം ദിവസം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തി; അപ്രതീക്ഷിതമായി മുന്നിലെത്ത് മകനും കടത്തിക്കൊണ്ടുപോയ ആളും; പിടിയിൽ

ഇങ്ങനൊരു ആദരവ് നഞ്ചിയമ്മയെ തേടിവരുമെന്ന് സത്യത്തിൽ താൻ വിചാരിച്ചില്ലെന്നും തന്റെ വീട്ടിൽ വന്ന് ഒരു ദിവസം നിൽക്കണമെന്നും നഞ്ചിയമ്മയോട് സുരേഷ് ഗോപി പറഞ്ഞു. സംവിധായകൻ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് നഞ്ചിയമ്മ പറഞ്ഞു.

വളരെ സന്തോഷമുണ്ടെന്നും, സിനിമാ മേഖലയിൽ നിന്ന് ആദ്യമായി വീഡിയോ കോൾ വിളിക്കുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ കൂട്ടിച്ചേർത്തു. നഞ്ചിയമ്മയെ കാണാൻ ഉടൻ വരുന്നുണ്ടെന്ന് പറഞ്ഞ സുരേ് ഗോപി, പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു. മൊബൈൽ റേഞ്ചിന് കുറച്ചു പ്രശ്‌നമുണ്ടെന്ന് പറഞ്ഞപ്പോൾ അക്കാര്യം ബിഎസ്എൻഎലിനെ അറിയിക്കാമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.

Exit mobile version