യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ പോലീസ് കേസ് എടുത്തു

കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.

സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി.

ALSO READ- സ്പൈനൽ മസ്‌കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന് മന്ത്രി വീണ ജോർജ്; രാജ്യത്ത് തന്നെ ആദ്യം

സ്ത്രീകൾക്കെതിരായ അതിക്രമം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.

Exit mobile version