‘നിരാഹാരം കിടന്നിട്ട് ആരെങ്കിലും മരിച്ചു പോയിട്ടുണ്ടോ..? പിന്നെ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ് പോയിസണ്‍ അടിച്ച് ചത്തേര്‍ന്നു’ ശോഭാ സുരേന്ദ്രനെ ട്രോളി യുവ സംവിധായകനും

നിരാഹരാ സത്യാഗ്രത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതാണ് ട്രോള്‍ ആക്രമണത്തിന് ഇരയാകുവാന്‍ ഇടയാക്കിയത്.

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹരാമിരിക്കുന്ന ശോഭാ സുരേന്ദ്രന് ട്രോള്‍ ആക്രമണമാണ്. നിരാഹരാ സത്യാഗ്രത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതാണ് ട്രോള്‍ ആക്രമണത്തിന് ഇരയാകുവാന്‍ ഇടയാക്കിയത്.

ഇപ്പോഴിതാ ഏവരെയും കടത്തിവെട്ടി ശോഭാ സുരേന്ദ്രനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മിഥുന്‍ സംവിധാനം ചെയ്ത ആട് 2 വിലെ രംഗം എടുത്താണ് ട്രോളിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരാഹാര സമരത്തിനിടയിലുള്ള ഒരു രംഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനും ധര്‍മ്മജന്‍ അവതരിപ്പിച്ച ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്റെ ട്രോള്‍. ‘അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ’ എന്ന് ചോദിക്കുന്ന ക്ലീറ്റസിനോട്, ‘കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ് പോയിസണ്‍ അടിച്ചുചത്തു എന്ന് പാപ്പന്‍ മറുപടി പറയുന്നതാണ് രംഗം. സംഭവം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

Exit mobile version