പച്ചവെള്ളം തന്നതും ബിരിയാണി തന്നതും ദൈവം! വിശപ്പ് മാറ്റാന്‍ പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരേ ചിരിയുമായി ബിയുമ്മ; നിര്‍മ്മല്‍ പാലാഴി

കോഴിക്കോട്: ഇല്ലായ്മയുടെ കാലത്ത് വിശന്ന വയറും പച്ചവെള്ളവും കുടിച്ച് വിശപ്പകറ്റി പഠിച്ചിരുന്ന കാലം ഓര്‍ത്തെടുത്ത് നടന്‍ നിര്‍മ്മല്‍ പാലാഴി. അന്ന് തന്റെ വിശപ്പകറ്റിയിരുന്ന സുഹൃത്തിന്റെ ഉമ്മയായ ബിയ്യുമ്മയെയാണ് നിര്‍മ്മല്‍ പാലാഴി ലോകത്തിന് പരിചയപ്പെടുത്തുന്നത്.

വിശപ്പ് അങ്ങേത്തല എത്തിനില്‍ക്കുമ്പോള്‍ ആ വയറ്റിലേക്ക് ഒരു കൈകുമ്പില്‍ വെള്ളം കുടിക്കുമ്പോള്‍ വയറ്റില്‍ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെ ഒന്നുണ്ട്, അതൊക്കെ അനുഭവിച്ചിട്ടുമുണ്ട്.

സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിക്കാനോ മിഠായി വാങ്ങിത്തിന്നാനോ പൈസയില്ലാത്തവര്‍ ഉച്ചയ്ക്ക് ഏറെ ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക്. ആള്‍മറ ഇല്ലാത്ത കിണറ്റില്‍ പാള തോട്ടി ഇട്ട് വെള്ളം കോരിയിട്ട് കൈയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഉമ്മയുടെ വീട്ടില്‍ പോയി വലിയപെരുന്നാള്‍ ദിനത്തില്‍ ബിരിയാണി കഴിക്കുമ്പോഴും അന്ന് വെള്ളം ഒഴിച്ചുതരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ലെന്ന് നിര്‍മല്‍ പാലാഴി ഹൃദ്യമായ കുറിപ്പില്‍ എഴുതുന്നു.

വിശന്ന് അങ്ങേ തല എത്തിനില്‍ക്കുമ്പോള്‍ ആ വയറ്റിലേക്ക് ഒരു കൈകുമ്പില്‍ വെള്ളം കുടിക്കുമ്പോള്‍ വയറ്റില്‍ കൊളുത്തി പിടിക്കുംപോലെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ…?

ഹാ എന്നാല്‍ അങ്ങിനെ ഒന്നുണ്ട് ഫോട്ടോയില്‍ ഉള്ള ആ ചെക്കന്‍ അതൊക്കെ അനുഭവിച്ചിട്ടും ഉണ്ട്. രാവിലെ വീട്ടില്‍ നിന്നും എന്തേലും ഉണ്ടേലും തിന്ന് ‘ഉണ്ടാവാറില്ല എന്നതാണ് സത്യം’. ഉച്ചക്ക് ഇന്റര്‍ ബെല്ലില്‍ കയ്യില്‍ കുറച്ചു കൂടുതല്‍ പൈസ ഉള്ളവര്‍ ഉസ്‌കൂളിന്റെ അടുത്തുള്ള കപ്പയും (പൂള) മീനും കഴിക്കാന്‍ ഓടി കയറും ചില്ലറ പൈസ ഉള്ളവര്‍ അര്‍മ്മാന്‍ട്ടിക്കന്റെ പീടികയില്‍ പോയി ചോരണ്ടി ഐസ് തിന്നും അല്ലങ്കില്‍ ചെറിയ നാരങ്ങാ നടുവില്‍ മുറിച്ചിട്ട് ഉപ്പും മുളകും തേച്ചു തരും ചുരുങ്ങിയത് 25 പൈസയെങ്കിലും വേണം അതിനൊക്കെ

അതൊന്നും ഇല്ലാത്ത ഞാനൊക്കെ(എന്നെ പോലെ ഒരുപാട് എണ്ണം??) ഒരുപാട് ഓടിയിട്ടുണ്ട് ഈ ഉമ്മയുടെ അടുത്തേക്ക് ആള്‍മറ ഇല്ലാത്ത കിണറ്റില്‍ പാള തോട്ടി ഇട്ട് വെള്ളം കോരിയിട്ട് കയിലേക്ക് ഒഴിച്ചു തരുമായിരുന്നു ഈ ഉമ്മ അതും ഇപ്പൊ ഈ ഫോട്ടോയില്‍ കാണുന്ന ചിരിയോടെ ????????

വര്‍ഷങ്ങള്‍ 10ഉം 20ഉം 30ഉം കഴിഞ്ഞു ഇന്ന് വലിയ പേരുന്നാള്‍ ദിനത്തില്‍ പ്രിയ സുഹൃത്തായ ഷാഫി വീട്ടില്‍ രാത്രി ബിരിയാണി കഴിക്കാന്‍ വിളിച്ചപ്പോള്‍
ബിയുമ്മ ആ പഴയ ചിരിയോടെ പുറത്തേക്ക് വന്നു ഞാന്‍ പഴയ കഥകളൊക്കെ ഉമ്മയോട് പറഞ്ഞു??????

എല്ലാം മാറിപ്പോയി ഓല മേഞ്ഞ വീട് അപ്പ്സ്റ്റയര്‍ ആയി മുറ്റം ഇന്റര്‍ ലോക്ക് ചെയ്തു ആള്മറ ഇല്ലാത്ത കിണര്‍ ആള്‍മറ കെട്ടി തേച്ചു മോട്ടോറും വച്ചു
പക്ഷെ വിശപ്പ് തീര്‍ക്കാന്‍ കൈകുമ്പിള്‍ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല. അന്ന് പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും????????????????????????
അന്ന് വിശപ്പ് മാറ്റാന്‍ പച്ചവെള്ളം തന്നതും ദൈവം… ഇന്ന് ബിരിയാണി തന്നതും………

Exit mobile version