‘നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം, എങ്കിലും പറയാ… എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല’ അനൂപിനോട് നിർമൽ പാലാഴി

Nirmal Palazhi | Bignewslive

‘എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല. നിങ്ങൾ ഈ പടത്തിന് പ്രമോഷൻ കൊടുക്കണം അനൂപേട്ടാ. നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം. എങ്കിലും പറയുവാ. ദയവായി നല്ല പ്രമോഷൻ കൊടുക്കണേ.. അത്ര നല്ല സിനിമയാണ്. ഇന്നലെ കാണാൻ പോയപ്പോൾ വലിയ ആളില്ല. വലിയ പടങ്ങൾക്ക് അത്രമാത്രം പ്രമോഷൻ കൊടുത്തിട്ടും ആള് കേറാത്ത കാലത്താണ്.

ഇതരജാതിക്കാരനുമായി പ്രണയം; എതിർത്തിട്ടും ബന്ധം തുടർന്നു! ഈർച്ചവാൾ കൊണ്ട് ഉറങ്ങിക്കിടന്ന മകളുടെ കഴുത്തറുത്ത് പിതാവ്! ബുദ്ധിയില്ലായ്മ കുടുംബം തകർത്തുവെന്ന് അമ്മ

നിങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കുന്നത്..’ നടൻ അനൂപ് മേനോനോടുള്ള നടൻ നിർമൽ പാലാഴിയുടെ പരാതിയാണിത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം പരാതിയുമായി രംഗത്ത് വന്നത്. താരത്തിന്റെ ഈ പരാതി അനൂപ് മേനോനും പങ്കുവെച്ചിട്ടുണ്ട്. ‘എന്തൊരു ചക്കരയാടാ നീ..’ എന്നാണ് വിഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘പദ്മ’യെ കുറിച്ചാണ് നിർമൽ സംസാരിക്കുന്നത്.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം തേടിയുള്ളൊരു യാത്രയാണ് അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ‘പദ്മ’ പ്രമേയമാക്കുന്നത്. എത്രമേൽ ആഴത്തിലുള്ള ബന്ധമായാലും എവിടെയൊക്കെയോ പിടിതരാതെ വഴുതിപ്പോകുന്ന മനുഷ്യ മനസ്സുകളുടെ സങ്കീർണതയും ബന്ധങ്ങൾ ഉലയുമ്പോഴുണ്ടാകുന്ന പിടച്ചിലും ചിത്രത്തിൽ പറയുന്നു.

സോഷ്യൽ മീഡിയ പിടിമുറുക്കിയ ഇന്നത്തെ സമൂഹത്തിൽ ഒരുപക്ഷേ പലരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയും ഓർമപ്പെടുത്തലും കൂടിയാണ് ചിത്രം.

Exit mobile version