‘പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ്’ പ്രശംസയുമായി നടൻ ജോയ് മാത്യു

Joy Mathew | Bignewslive

എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ക്ഷമയോടെ പ്രതികരിച്ച കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രശംസാ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് രാഹുൽഗാന്ധി വയനാട് എംപി ഓഫീസിലെത്തിയത്.

തകർന്നുകിടക്കുന്ന ഓഫീസ് കണ്ടിട്ടും അദ്ദേഹത്തിന് പരിഭവങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രവർത്തകർ വെച്ച വാഴ അദ്ദേഹം തന്നെ എടുത്ത് മാറ്റിയാണ് ആ കസേരയിൽ രാഹുൽ ഗാന്ധി ഇരുന്നത്. ശേഷമാണ് രാഹുൽഗാന്ധി പക്വമായ നിലപാട് അറിയിച്ചത്. ‘ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങൾ അറിയാതെയാവാം അവർ ആക്രമണം നടത്തിയത്. ജനങ്ങളുടെ ഓഫീസാണിത്.

2 വർഷത്തെ പരിശ്രമത്തിന് വിജയം; മരിച്ചുപോയ പിതാവിന്റെ വസ്ത്രം തുന്നിച്ചേർത്ത് ഇഷ്ടനിറത്തിൽ പുതപ്പ് തുന്നി, വീഡിയോ

അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” -പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ചേർത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. ശേഷം അദ്ദേഹം സോഷ്യൽമീഡിയയിലും കുറിപ്പ് പങ്കുവെച്ചു. ‘ ഇത് എന്റെ ഓഫീസാണ്, അതിനുംമുമ്പ് ഇതു വയനാട്ടിലെ ജനങ്ങളുടെ ഓഫീസും അവരുടെ ശബ്ദവുമാണ്. അക്രമം ഒന്നും പരിഹരിക്കില്ല, എനിക്കാരോടും വെറുപ്പോ ശത്രുതയോ ഇല്ല” രാഹുൽ ഗാന്ധി കുറിച്ചു.

Exit mobile version