ആരോഗ്യത്തിനും ഉന്മേഷത്തിനും വിട്ടുവീഴ്ച വേണ്ട, ശീലമാക്കാം ശബരി കോഫി

*ഇൻസ്റ്റന്റ് ഉന്മേഷത്തിന് ശബരി കോഫി

ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള പാനീയമാണ് ദക്ഷിണേന്ത്യക്കാരുടെ കാപ്പി എന്ന കോഫി. ഇൻസ്റ്റന്റായുള്ള ഉന്മേഷമാണ് കോഫിയുടെ പ്രത്യേകത. മനസിനൊരു ക്ഷീണം തോന്നിയാൽ പെട്ടെന്ന് മനസിനെ ചാർജ് ചെയ്യാൻ കോഫിയേക്കാൾ മികച്ച ഓപ്ഷൻ വേറെയില്ല.

ദശാബ്ദങ്ങളായി മലയാളികൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സമ്മാനിക്കുന്ന ബ്രാൻഡ് ആണ് സപ്ലൈകോയുടെ ശബരി. കോഫി പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ശബരി കോഫിയും സപ്ലൈകോ വിപണിയിൽ എത്തിക്കുന്നുണ്ട്. ശബരി കോഫി പൗഡർ 100 ഗ്രാം, 200 ഗ്രാം പാക്കുകളിൽ വിപണിയിൽ ലഭ്യമാണ്.

ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണ് ശബരി കോഫി പൗഡറിനെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റുന്നത്. കോഫിക്ക് ആരോഗ്യസംരക്ഷകരടക്കം നിരവധി പേർ ആരാധകരായിട്ടുണ്ട്.

ചിക്കറി ആവശ്യത്തിലധികം ചേർത്ത കോഫി പൗഡറുകൾ വിപണിയെ ഭരിക്കുമ്പോൾ ശബരി ബ്രാൻഡ് ചിക്കറി ചേർത്ത കോഫി പൗഡറുകളിലും വ്യത്യസ്തമാവുകയാണ്. 60 ശതമാനം കോഫി ബീൻ പൊടി പായ്ക്കറ്റിൽ ഉൾപ്പെടുത്തിയാണ് സപ്ലൈകോ ചിക്കറി ബ്ലെൻഡഡ് കോഫി പൗഡർ വിപണിയിലെത്തിക്കുന്നത്.

ALSO READ- സപ്ലൈകോ ശബരി ചായ ഇനി ഗൾഫ് വിപണിയിലും; പ്രവാസി മലയാളികൾ ശബരി ഉത്പന്നങ്ങളുടെ വക്താക്കളാകണമെന്ന് മന്ത്രി അഡ്വ. ജിആർ അനിൽ

പ്രമുഖ കോഫി എസ്റ്റേറ്റുകളിൽ നിന്നും സംഭരിക്കുന്ന ഗുണമേന്മയുള്ള കോഫി ബീനുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ശബരി കോഫി പൗഡർ മലയാളിക്ക് എന്നും വിശ്വസ്ത ബ്രാൻഡാണ്.

ഗുണമേന്മയ്ക്ക് ഒപ്പം മികവാർന്ന പായ്ക്കിങിലും ന്യായമായതും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താത്തതുമായ വിലയിലുമാണ് സപ്ലൈകോ ശബരി ബ്രാൻഡ് കോഫി പൗഡർ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്. ചിക്കറി ബ്ലെൻഡഡ് ശബരി കോഫി പൗഡറിന്റെ നൂറ് ഗ്രാമിന്റെ പായ്ക്കറ്റിന് 28 രൂപ മാത്രമാണ് വിപണി വില.

Exit mobile version