സപ്ലൈകോ ശബരി ചായ ഇനി ഗൾഫ് വിപണിയിലും; പ്രവാസി മലയാളികൾ ശബരി ഉത്പന്നങ്ങളുടെ വക്താക്കളാകണമെന്ന് മന്ത്രി അഡ്വ. ജിആർ അനിൽ

അബുദാബി: സപ്ലൈകോ ശബരി ചായ ഗൾഫ് വിപണിയിൽ അവതരിപ്പിച്ചു. ബുധനാഴ്ച അബുദാബിയിൽ വെച്ചു നടന്ന ചടങ്ങിലാണ് കേരളത്തിന്റെ സ്വന്തം തേയില ഗൾഫ് വിപണിയിൽ പരിചയപ്പെടുത്തിയത്. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

പ്രവാസി മലയാളികൾ അധികമുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്കും ശബരി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നും ധാരാളം സംരംഭകർ വിപണനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രവാസി മലയാളി സമൂഹം ശബരി ഉത്പന്നങ്ങളുടെ ഉപഭോക്താക്കളും വക്താക്കളുമാകണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വ്യവസായ പ്രമുഖർ, ഉപഭോക്താക്കൾ, മാധ്യമപ്രവർത്തകർ ഉൾപ്പടെ നൂറോളം പേർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാര് പട്‌ജോഷി ഐപിഎസും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Exit mobile version