ഹോട്ടലില്‍ റൂം എടുത്ത് കഞ്ചാവ് വില്‍പന..! യുവ തിരക്കഥാകൃത്ത് കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: കോട്ടയത്തെ ഹോട്ടലില്‍ നിന്ന് സിനിമ തിരക്കഥാകൃത്തിനെയും കൂട്ടുകാരെയും കഞ്ചാവുമായി പിടികൂടി. ഈ വര്‍ഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് പോലീസിന്റെ പിടിയിലായത്.

രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നതായും ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് മൊഴി നല്‍കി. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ദിലീപ് കാരുണ്യന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥയുടെ ജോലികളിലായിരുന്നു അദ്ദേഹം. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളില്‍ നിന്ന് 3 ഗ്രം കഞ്ചാവ് പിടിച്ചെടുത്തു.

Exit mobile version