സിവിൽ സർവീസസ് നേടാൻ ജൂലായ് 13 ന് പുതിയ ബാച്ച്! സിവിൽ സർവീസസ് പരീക്ഷയെ പറ്റി അറിയേണ്ടതെല്ലാം പങ്കുവെച്ച് 200 ഓളം പേർക്ക് വിജയവഴി തെളിച്ച പരിശീലകർ

ilearnias

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നിന്ന് സിവിൽ സർവീസസ് നേടുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വളർച്ചയാണ് ഉള്ളത്. ഡിഗ്രിയും പിജിയും കഴിഞ്ഞ ഫ്രഷേഴ്‌സ് മുതൽ പ്രൊഫഷണലുകളും വീട്ടമ്മമാരും സർക്കാർ ജീവനക്കാരും സിവിൽ സർവീസെന്ന സ്വപ്നം ഇപ്പോൾ സഫലമാക്കുന്നുണ്ട്. അതിനൊരു കാരണം സിവിൽ സർവീസസ് നേടാൻ പണ്ടത്തെ പോലെ ഡൽഹിയിൽ പോയി പഠിക്കേണ്ട സാഹചര്യം മാറി എന്നുള്ളതാണ്.

തിരുവനന്തപുരത്ത് തന്നെ സമഗ്രമായ പരിശീലനം നൽകുന്ന നല്ല അധ്യാപകരും പാഠ്യരീതിയും ഉള്ള സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ഉണ്ടാവുകയും നൂറുകണക്കിന് പേർക്ക് സ്വപ്ന തുല്ല്യമായ സിവിൽ സർവീസ് സ്വപനം നേടി കൊടുക്കാനും ഈ കേന്ദ്രങ്ങൾക്കായിട്ടുണ്ട്.

വിദ്യാർത്ഥികൾക്കൊപ്പം ഒരു തപസ്സ് പോലെയാണ് കൂടെയുണ്ടാവുന്നതും തയ്യാറെടുക്കുന്നതെന്നുമാണ് പരിശീലന കേന്ദ്രങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നായ ഐലേൺ ഐഎഎസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ ടിജെ എബ്രഹാം ബിഗ്‌ന്യൂസിനോട് പറഞ്ഞത്.

ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളും കുറവുകളും കൃത്യമായി തിരിച്ചറിഞ്ഞ് അവരെ പരിശീലിപ്പിക്കുകയെന്നതും രാവും പകലും എന്ന വിത്യാസമില്ലാതെ ചെയ്യേണ്ട സമർപ്പണമാണെന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജ്യോഗ്രഫി അദ്ധ്യാപകനും ഐലേണിന്റെ മറ്റൊരു ഡയറക്ടറുമായ ആയ നിഖിൽ ലോഹിതാക്ഷനും കൂട്ടി ചേർത്തു.

കഴിഞ്ഞ രണ്ടു വർഷം കൊണ്ടുമാത്രം അറുപതോളം പേരാണ് ഐലേണിലെ പരിശീലനത്തിലൂടെ സിവിൽ സർവീസസ് കരസ്ഥമാക്കിയത്. ഇന്റർവ്യൂന് പ്രിപ്പെയർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുഹൃത്തെന്ന പോലെ സപ്പോർട്ടും ഗൈഡൻസും നൽകി മറ്റൊരു ഡയറക്ടരും അധ്യാപകനുമായ ഷിനാസ് സാറും ഉണ്ട്. മറ്റുള്ളവരുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന ഈ മൂന്നു യുവഎൻജിനീയർമാരുടെ ഈ കൂട്ടായ്മയുടെ കൂടി വിജയമാണ് കഴിഞ്ഞ ആറു വർഷമായി മലയാളികളുടെ അഭിമാന താരകങ്ങളായ 200 ഓളം മിടുക്കന്മാരുടെ
ഐഎഎസ്, ഐഐപിഎസ് നേട്ടങ്ങൾ.

*സിവിൽ സർവീസസ് പരീക്ഷയെ പറ്റി ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ ഐലേൺ ഐഎഎസ് ഡയറക്ടർമാർ നൽകിയ
വിശദീകരണം താഴെ നൽകുന്നു:

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS),ഇന്ത്യൻ പോലീസ് സർവീസ് (IPS) ഇന്ത്യൻ ഫോറിൻ സർവീസ് (IFS) എന്നിവയടക്കം 24 സർവീസുകളിലേക്കാണ് പരീക്ഷ. ഉന്നത സർക്കാർ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.

പ്രിലിമിനറി പരീക്ഷ: രണ്ടു (2 )പേപ്പറായാണ് പരീക്ഷ

*ഒന്നാം പേപ്പറിൽ അന്തർദേശീയ വിഷയങ്ങൾ. ഇന്ത്യാ ചരിത്രം, സാമൂഹിക വികസനം, ജനറൽ സയൻസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണുള്ളത്. 200 മാർക്കിന്റെ നൂറ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ ആണ് സമയം അനുവദിച്ചിരിക്കുന്നത്.

*കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, ഡിസിഷൻ മേക്കിങ്ങ്, പ്രോബ്ലം സോൾവിങ്ങ്, ഇംഗ്ലീഷ് ഭാഷാ പഠനം (10-ാം ക്ലാസ് ലെവൽ) എന്നിവയാണ് രണ്ടാം പേപ്പറിൽ. ഇതും സമയക്രമം ആദ്യത്തേ പോലെ തന്നെയാണ്.

പ്രിലിമിനറി പരീക്ഷ എന്നത് ഒരു സ്‌ക്രീനിങ്ങ് ടെസ്റ്റു മാത്രമാണ്. ഇതു ജയിച്ചാൽ മാത്രമെ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാൻ സാധിക്കൂ. മറ്റൊരിടത്തും ഈ മാർക്ക് പരിഗണിക്കില്ല. ആദ്യം രണ്ടാമത്തെ പേപ്പറാണ് നോക്കുന്നത്. ഇതിന് മിനിമം പാസ് മാർക്ക് 33% വേണം. ഇതു കിട്ടിയാൽ മാത്രമേ ഒന്നാമത്തെ പേപ്പർ വാലുവേഷൻ ചെയ്യുകയുള്ളൂ. ഇതിന്റെ അടിസ്ഥാത്തിലാണ് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്.

*മെയിൻ പരീക്ഷയിൽ ഒൻപത് (9 )പേപ്പറാണുളളത്

1. പേപ്പർ എ ഇന്ത്യൻ ലാംഗ്വേജ് (300 മാർക്ക്)
2. പേപ്പർ ബി ഇംഗ്ലീഷ് (300 മാർക്ക്)
3. പേപ്പർ ഒന്ന് എസ്സേ (250 മാർക്ക്)
4. പേപ്പർ രണ്ട് ജനറൽ സ്റ്റഡീസ് (250 മാർക്ക്)
5. പേപ്പർ മൂന്ന് ജനറൽ സ്റ്റഡീസ് രണ്ട് (250 മാർക്ക്)
6. പേപ്പർ നാല് ജനറൽ സ്റ്റഡീസ് മൂന്ന് (250 മാർക്ക്)
7. പേപ്പർ അഞ്ച് ജനറൽ സ്റ്റഡീസ് നാല് (250 മാർക്ക്)
8. പേപ്പർ ആറ് ഓപ്ഷണൽ സബ്ജക്ട് പേപ്പർ രണ്ട്(250 മാർക്ക്)
9. പേപ്പർ ഏഴ് ഓപ്ഷണൽ സബ്ജക്ട് പേപ്പർ രണ്ട് (250 മാർക്ക്)

ഇതില്‍ ആദ്യത്തെ രണ്ടു പേപ്പറിന്റെ മാര്‍ക്ക് കൂട്ടുന്നതല്ല. എന്നാല്‍ ഈ രണ്ടു പേപ്പറുകളും പാസായാല്‍ മാത്രമേ പിന്നീടുള്ള ഏഴു പേപ്പറുകള്‍ നോക്കുകയുള്ളു. ഈ ഏഴു പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്കു വീതം മൊത്തം 1750 മാര്‍ക്കാണ്. ഇത് നേടുന്നവരെ പേഴ്സണാലിറ്റി ടെസ്റ്റിന് (അഭിമുഖം) തെരഞ്ഞെടുക്കുന്നു. ഇതിന് 275 മാര്‍ക്കാണ്. ഏഴു പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് ആകെയുള്ളത്. 2021ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 1105 മാര്‍ക്ക് നേടിയാണ് (എഴുത്തുപരീക്ഷയില്‍ 932 മാര്‍ക്കും, ഇന്റര്‍വ്യൂവില്‍ 173 മാര്‍ക്കും) യു പി സ്വദേശിയായ ശ്രുതി ശര്‍മ്മ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

സർവീസുകൾ :

1. ഐ.എ.എസ്. (ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്)
2. ഐ.പി.എസ്. (ഇന്ത്യൻ പോലീസ് സർവീസ്)
ഗ്രൂപ്പ് എ സർവീസുകൾ
1. ഇന്ത്യൻ ഫോറിൻ സർവീസ്
2. പി.ആൻഡ് ടി അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസ്
3. ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസ്
4. റവന്യു സർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്)
5. ഡിഫൻസ് അക്കൗണ്ട് സർവീസ്
6. റവന്യു സർവീസ് (ഐ.ടി.)
7. ഫാക്ടറി സർവീസ്
8. പോസ്റ്റൽ സർവീസ്
9. സിവിൽ അക്കൗണ്ട് സർവീസ്
10. റെയിൽവേ ട്രാഫിക് സർവീസ്
11. റെയിൽവേ അക്കൗണ്ട് സർവീസ്
12. റെയിൽവേ പേഴ്‌സണൽ സർവീസ്
13. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്
14. ഡിഫൻസ് എസ്റ്റേറ്റ്‌സ് സർവീസ്
15. ഇൻഫർമേഷൻ സർവീസ്
16. ട്രേഡ് സർവ്വീസ്
17. കോർപ്പറേറ്റ് ലോ സർവീസ്
ഗ്രൂപ്പ് ബി സർവീസുകൾ
1. ആംഡ് ഫോഴ്‌സ് സിവിൽ സർവീസ്
2. ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ സിവിൽ സർവീസുകൾ
3. ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ പോലീസ് സർവീസുകൾ
4. പോണ്ടിച്ചേരി സിവിൽ സർവീസ്
5. പോണ്ടിച്ചേരി പൊലീസ് സർവീസ്

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്)

ഐഎഎസ്, ഐപിഎസ് പോലെ തന്നെയുള്ള ഓൾ ഇന്ത്യ സർവീസാണ് ഐഎഫ്എസ്. സിവിൽ സർവീസ് പരീക്ഷയ്‌ക്കൊപ്പമാണ് ഇതിന്റെയും പ്രിലിമിനറി പരീക്ഷ. മെയിൻ, പേഴ്‌സണാലിറ്റി ടെസ്റ്റ് വേറെയാണ്. ആനിമൽ ഹസ്ബന്ററി-വെറ്റിനറി സയൻസ് ബോട്ടണി, കെമിസ്ട്രി, ജിയോളജി മാത്ത്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, സുവോളജി എന്നിവയിലേതെങ്കിലും ഡിഗ്രി. കൂടാതെ അഗ്രിക്കൾച്ചറിലോ, ഫോറസ്റ്ററിയിലോ എഞ്ചിനീയർ ബിരുദധാരികൾക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം.

പ്രായപരിധി

ജനറൽ വിഭാഗം 32 വയസ് (അവസരം 6), ഒ.ബി.സി. 35 വയസ് (അവസരം 9), എസ്.സി./എസ്.ടി. 37 വയസ് (അവസര പരിധിയില്ല)

യോഗ്യത :-

അംഗീകൃത സർവകലാശാല ബിരുദവും. 21 വയസ് പൂർത്തിയായവർക്കും ഈപരീക്ഷയെഴുതാം.

എങ്ങനെ പ്രവേശനം നേടാം : –

ജൂലായ് 13 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പഠനത്തിനും പ്രവേശന നടപടികൾക്കും www.ilearnias.com എന്ന വെബ്സൈറ്റിലോ +918089166792 എന്ന ഫോൺ നമ്പറിലോ കോണ്ടാക്റ്റ് ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷൻ വാട്സ്ആപ്പ് ലിങ്ക് :

https://wa.me/+918089166792

Exit mobile version