ഋഷിരാജ് സിങ്ങ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്ന പ്രചാരണം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ഇയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് നേതാക്കള്‍

സാമ്യം കണ്ടപ്പാടെ അത് എക്സ്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ് എന്ന് ഉറപ്പാക്കുകയായിരുന്നു.

തിരുവല്ല: വനിതാ മതിലിന് ബദലായി ബിജെപി നടത്തിയതാണ് അയ്യപ്പ ജ്യോതി. ചെറിയ വിവാദങ്ങളിലാണ് സംഭവം അവസാനിച്ചത്. എന്തെന്നാല്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ജ്യോതിയില്‍ പങ്കെടുത്തുവെന്നായിരുന്നു ബിജെപി അണികള്‍ പറഞ്ഞ് പരത്തിയിരുന്നത്. ആളുടെ ചിത്രവും ഉണ്ടായിരുന്നു. പക്ഷേ ചിത്രത്തെ വ്യക്തിയ്ക്ക് കമ്മീഷണറുമായുള്ള സാമ്യമാണ് എല്ലാ പുലിവാലുകള്#ക്കും കാരണമായത്.

സാമ്യം കണ്ടപ്പാടെ അത് എക്സ്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ് എന്ന് ഉറപ്പാക്കുകയായിരുന്നു. അയ്യപ്പജ്യോതിയില്‍ അദ്ദേഹം പങ്കെടുത്തു എന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു. സംഭവത്തില്‍ അദ്ദേഹം പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകനും അഖിലേന്ത്യാ ഹിന്ദു പരിഷത്ത് മുന്‍ ജില്ലാ പ്രസിഡന്റുമായ ജയനാണ്(42) അറസ്റ്റിലായത്.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ പിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുമൂലപുരത്തുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു ബിജെപിയുമായി ഇപ്പോള്‍ യാതൊരു ബന്ധമില്ലെന്ന് നേതാക്കളും അറിയിച്ചു. വളരെ വ്യത്യസ്തമായ കൈകഴുകല്‍ എന്ന് സമൂഹമാധ്യമങ്ങളും പരിഹസിച്ചു.

Exit mobile version