‘സുപ്രീംകോടതിയോട് ഒരു അഭ്യർഥന… അമ്മമാർക്ക് കുഞ്ഞിനെ നോക്കാൻ 6 വർഷം അവധി നൽകണം’ അൽഫോൺസ് പുത്രന്റെ കുറിപ്പ്

Alphonse Puthran | Bignewslive

ആറു വർഷമെങ്കിലും കുഞ്ഞിനെ നോക്കാനായി അമ്മമാർക്ക് നിർബന്ധിത അവധി നൽകണമെന്ന ആവശ്യവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. സുപ്രീംകോടതിയോടാണ് അൽഫോൺസ് പുത്രൻ തന്റെ ആവശ്യം കുറിച്ചിരിക്കുന്നത്.

‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമവും 58ാമത് സ്ഥാപകദിനാഘോഷവും ജൂലൈ 17, 18 തീയതികളില്‍

അമ്മയാകുന്ന എല്ലാ സ്ത്രീകൾക്കും കുഞ്ഞിന്റെ ജനന ശേഷം കുഞ്ഞിനെ പരിപാലിക്കാനായി 6 വർഷത്തേക്ക് നിർബന്ധിത അവധി നൽകുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് അൽഫോൺസ് കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണ രൂപം ;

‘സുപ്രീംകോടതിയോട് ഒരു അഭ്യർഥന… അമ്മയാകുന്ന എല്ലാ സ്ത്രീകൾക്കും കുഞ്ഞിന്റെ ജനന ശേഷം കുഞ്ഞിനെ പരിപാലിക്കാനായി 6 വർഷത്തേക്ക് നിർബന്ധിത അവധി നൽകുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഒരുപക്ഷേ അമ്മ ഒരു നല്ല ജോലിക്കാരിയായിരിക്കാം അല്ലെങ്കിൽ പണം സമ്പാദിക്കാൻ കഴിവുള്ള ഒരു നല്ല ബിസിനസ്സ് ഉടമയായിരിക്കാം. അതിനാൽ ദയവായി കോടതി അമ്മമാർക്ക് അവധി നൽകുക.

6 വർഷത്തെ ലീവ് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണ്. കാരണം ചൂടും ചൂരും അമ്മയ്ക്കല്ലാതെ മറ്റാർക്കും നൽകാനാകില്ല. ഔദ്യോഗികമായി അവധി നൽകിയാൽ അത് രാജ്യത്തിന് ഗുണം ചെയ്യും. സുപ്രീംകോടതിയോ സർക്കാരോ ആശുപത്രികളോ മാധ്യമങ്ങളോ ജോലി ചെയ്യുന്ന രക്ഷിതാക്കളോ കുട്ടികളെ നോക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ എല്ലാ അമ്മമാർക്കും സമയം നൽകുക.

ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ അമ്മമാർക്ക് അവധി കൊടുക്കേണ്ടതില്ലെന്ന് ചിന്തിച്ചേക്കാം. എന്നാൽ ഇവിടെ ഇന്ത്യയിൽ എല്ലാ അമ്മമാരും ഒരു രാജ്ഞി ആണ്. അതിനാൽ സുപ്രീം കോടതി ഇക്കാര്യം പരിശോധിക്കേണ്ട സമയമാണിത്. ഒരു കുട്ടിക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ പ്രായമാണ് 6 വയസ്. അതുവരെ കുട്ടികളെ ആര് സഹായിക്കും? കുട്ടികളെ സഹായിക്കാൻ ആരുമില്ല. കുട്ടികളെ സഹായിക്കാൻ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഉണ്ടെന്ന് ചിന്തിക്കാൻ ഇതൊരു ഫെയറി ടെയ്ൽ കഥയല്ല. യഥാർത്ഥ മാതാപിതാക്കളെ പോലെ മറ്റാരും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുകയും ഇല്ല.

വസ്തുതകൾ അല്പം കയ്പേറിയതാണ്. ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്, നല്ല അമ്മയുണ്ടെങ്കിൽ ഓരോ കുടുംബവും പുഞ്ചിരിക്കും. മതിയായ സമയമുണ്ടെങ്കിൽ മാത്രമേ അമ്മയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയൂ. സമയവും പണവും ഇന്ന് തുല്യമാണ്. ചുരുക്കിപ്പറഞ്ഞാൽ അമ്മമാരെ സഹായിക്കുക, കുട്ടികളെ സഹായിക്കുക, രാജ്യത്തെ സഹായിക്കുക’

Exit mobile version