മഹാധമനി തകർന്ന അതിഥി തൊഴിലാളിക്ക് ശസ്ത്രക്രിയയ്ക്ക് വേണ്ടത് 25 ലക്ഷം; സൗജന്യമായി ശസ്ത്രക്രിയ നടത്തി ഗവ.മെഡിക്കൽ കോളേജ്; അഭിനന്ദിച്ച് ആരോഗ്യമന്ത്രിയും

കോട്ടയം: ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളിയുടെ തകർന്ന മഹാധമനിക്ക് മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയം. സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷം രൂപ ചെലവ് വരുന്ന സങ്കീർണ ശസ്ത്രക്രിയ ആണ് ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളിക്കു പൂർണമായും സൗജന്യമായി നടത്തിയത്.

നെഞ്ചിലെയും വയറിലെയും മഹാധമനി മാറ്റിവച്ച് കരൾ, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്കു രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്.

അതീവസങ്കീർണമായ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. ശസ്ത്രക്രിയ വിജയമാക്കിയ ആരോഗ്യ പ്രവർത്തകരെയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അംഗങ്ങളെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായി മന്ത്രി ഫോണിൽ വിവരങ്ങൾ ടചോദിച്ചറിഞ്ഞു.

Exit mobile version