വിവാഹ വാഗ്ദാനം നൽകി സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ കുറ്റമില്ല, ഒരു പുരുഷൻ ചെയ്താൽ കേസ് ചുമത്തും, ഇത് എന്ത് നിയമം ; ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി:ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്ന 376 വകുപ്പിൽ ലിംഗ സമത്വമില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ഭർത്താവ് മുൻപ് ബലാത്സംഗക്കേസിൽ പ്രതിയായിട്ടുണ്ടെന്ന കാര്യം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമർശം നടത്തിയത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

തുടർന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി പരാമർശം നടത്തിയത്.
also read- അമ്മ പകുത്ത് നൽകിയ വൃക്കയുമായി സ്‌കൂളിലേക്ക്; ഷാരോണിന് കൂട്ടായി ഡോക്ടറും സംഘവുമെത്തി

‘376-ാം വകുപ്പിൽ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും.ഇത് എന്ത് നിയമമാണ്.നിയമം ലിംഗ സമത്വമുള്ളതായിരിക്കണം’ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
also read- അഴിമതി പുറത്തുകൊണ്ടു വന്നതിന് വെടിയേറ്റത് ഏഴുവട്ടം; കാഴ്ചയും കേൾവിയും നഷ്ടമായിട്ടും തളരാതെ പോരാടി സിവിൽ സർവീസസ് സ്വന്തമാക്കി; വ്യത്യസ്തനാണ് റിങ്കു

ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗവിവേചനമുള്ളതാണെന്ന് ഈ വർഷമാദ്യം മറ്റൊരു വിധിന്യാത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

Exit mobile version