പ്രിയപ്പെട്ടവര്‍ക്ക് ഓര്‍ക്കാനും നൊമ്പരപ്പെടാനും നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് ദിവ്യ യാത്രയായത്..! കുഞ്ഞിനും പ്രിയതമനുമൊപ്പം കണ്ണ് നിറയ്ക്കും ടിക് ടോക് വീഡിയോകള്‍

കൊച്ചി: കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലെ ഖറാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ദിവ്യയുടെ വിയോഗം മറക്കാന്‍ കേരളക്കരയ്ക്ക് ഇനിയും ആയിട്ടില്ല. തന്റെ പൊന്നോമനയേയും പ്രിയതമനേയും തനിക്കാച്ചാക്കി അവള്‍ മറ്റൊരു ലോകത്തോക്ക് യാത്രയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് ഓര്‍ക്കാനും നൊമ്പരപ്പെടാനും നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ചു.

സോഷ്യല്‍ മീഡിയയുടെ ഉള്ളുപൊള്ളിച്ച് ദിവ്യയുടെ ടികടോക് വിഡിയോ ഇപ്പോള്‍ പ്രചരിക്കുന്നു. ദിവ്യ പങ്കുവച്ച വിഡിയോകള്‍ കാണുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയും. ദിവ്യയും കുഞ്ഞുമാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഭര്‍ത്താവ് പ്രവീണിനൊപ്പമുള്ള ഹൃദ്യമായ രംഗങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ പൊന്നോമനയോടൊപ്പമുള്ള വീഡിയോകള്‍ കാണുമ്പോള്‍ അറിയാം ആ മാതൃ വാത്സല്യം.

റാസല്‍ഖൈമ കറാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദിവ്യ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. കാസര്‍കോഡ് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി ജലജ ദമ്പതികളുടെ മകളാണ് ദിവ്യ.

Exit mobile version