അച്ഛനേയും അച്ഛമ്മയേയും കവർന്ന അപകടത്തിൽ നിന്നും അനാമികയ്ക്കും രക്ഷപ്പെടാനായില്ല; രണ്ട് ദിവസത്തെ തീരാവേദനയ്ക്ക് ഒടുവിൽ 9വയസുകാരിയും വിടവാങ്ങി

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനാമികയും വേദനകളില്ലാത്ത ലോകത്തേക്ക് പോയി. വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥിനി.

ALSO READ- എന്തിനാണ് വീട്ടിൽ പോകുന്നതെന്ന പോലീസിന്റെ ചോദ്യം; അർച്ചന കവിയുടെ പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പോലീസ്

മേയ് 22നു കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബസമേതം വീട്ടിലേക്ക് മടങ്ങിന്നതിനിടെയാണ് അപകടമുണ്ടായത്. അനാമികയും കുടുംബവും സഞ്ചരിച്ച കാർ ലോറിയിലിടിച്ചാണ് അപകടത്തിൽപ്പെട്ടത്. അനാമികയുടെ അച്ഛൻ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.

Exit mobile version