സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ വീട്; എത്തിയത് യുവദമ്പതികളുടെ ദാരുണ മരണ വാർത്ത! സങ്കടകടലിൽ വീട്, ജീവൻ എടുത്തത് വാഹനാപകടം

Young Couples | Bignewslive

ചാവക്കാട്: ദേശീയപാതയിൽ ചേറ്റുവ സ്‌കൂളിന് സമീപം ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാർക്ക് ദാരുണ മരണം. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകൻ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ (22) എന്നിവരാണ് മരിച്ചത്.

അറസ്റ്റ് ചെയ്യുമായിരിക്കും കാറിടിച്ച് കൊല്ലുമായിരിക്കും, അല്ലെങ്കിൽ കയ്യോ കാലോ ഒടിക്കും; ഇതല്ലേ ചെയ്യൂ; എങ്കിലും അതിജീവിതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും: ഭാഗ്യലക്ഷ്മി

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കിൽ മടങ്ങിവരുകയായിരുന്നു ഇരുവരും. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലോടുന്ന അലീനാസ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു. എതിരേനിന്ന് വരുകയായിരുന്ന മറ്റൊരു വാഹനം ബൈക്കിന്റെ ഹാൻഡിലിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഇടത്തുകൂടെ പോയിരുന്ന ബസിനടിയിലേക്കു മറിയുകയും ഇരുവരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടനടി ഏങ്ങണ്ടിയൂർ സനാതന പ്രവർത്തകർ ഉടനെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജ്മലും ഷഫാനയുമാണ് മുനൈഫിന്റെ സഹോദരങ്ങൾ. ഷഫാനയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് വെള്ളിയാഴ്ച മുനൈഫ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. മുംബൈ സ്വദേശിയായ ഭാര്യ സുവെബ ഒരാഴ്ച മുമ്പാണ് ഭർതൃസഹോദരിയുടെ വിവാഹത്തിന് മുംബൈയിൽനിന്ന് നാട്ടിലെത്തിയത്. ഇതോടെ സന്തോഷത്തിന്റെ നിമിഷങ്ങളിൽ നിറയേണ്ട വീട്ടിൽ കൂട്ടനിലവിളി ഉയർന്നു.

നാല് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്തുള്ള മറ്റൊരു സഹോദരൻ അജ്മൽ സഹോദരിയുടെ വിവാഹത്തിന് ഞായറാഴ്ചയാണ് നാട്ടിലെത്താനിരുന്നത്.

Exit mobile version