‘ഞാന്‍ കൊടുത്തു 3 അടി കവിളത്ത്, മറ്റാരെങ്കിലും തൊടാന്‍ തോന്നുമ്പോള്‍ ഓര്‍ക്കണം ‘: ബസ്സ് യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പറഞ്ഞ് പെണ്‍കുട്ടി

യാത്രയ്ക്കിടയിലും തൊഴിലിടത്തും എല്ലാം പല രീതിയില്‍ പീഡനത്തിനിരകളാകാറുണ്ട് പെണ്‍കുട്ടികള്‍. പലരും നിശബ്ധമായി സഹിക്കുമ്പോഴും മാതൃകാപരമായി പ്രതികരിക്കുന്നവര്‍ ഏറെയുണ്ട്. അത്തരത്തില്‍ ബസ് യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം കുറിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

തന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചയാള്‍ക്കെതിരെ പ്രതികരിച്ചെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. ബസിലെ വീഡിയോയും ചിത്രങ്ങളും സഹിതമാണ് പെണ്‍കുട്ടി തനിക്ക് നേരിട്ട അപമാനത്തിനെതിരെ പ്രതികരിച്ചത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഇന്ന് രാവിലെ മണ്ണാര്‍ക്കാട് ബസില്‍ പോവുമ്പോഴായിരുന്നു പുറകിലിരിക്കുന്ന ഏതോ ഒരാള്‍ continuous ആയി കയ്യിലും തലയിലും പിടിച്ചുകൊണ്ടിരുന്നത്. ഇത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. ദിവസവും പല സ്ഥലങ്ങളില്‍ വെച്ച് പലര്‍ക്കും സംഭവിക്കുന്ന ഒന്നാണ്.

ഒരാളുടെ സമ്മതം ഇല്ലാതെ അവരുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ പ്രതികരിക്കുക. സ്വന്തം ശരീരത്തില്‍ തൊട്ടാല്‍ മാത്രമല്ല. മറ്റാര്‍ക്കെങ്കിലും ഇങ്ങനെ സംഭവിക്കുന്നത് കണ്ടാലും പ്രതികരിക്കുക.

അയാള്‍ക്കിനി മാറ്റാരെയെങ്കിലും തൊടാന്‍ തോന്നുമ്പോള്‍ ഒന്നാലോചിക്കുകയെങ്കിലും വേണമല്ലോ. ഇയാള്‍ക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്. 3 അടി കവിളത്ത്.’

Exit mobile version