കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷന്‍ താരം അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടെലിവിഷന്‍ താരം ബിനു ബി കമാല്‍ അറസ്റ്റില്‍. തമ്പാനൂരില്‍ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.

വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്.
യുവതി ബഹളം വെച്ചതോടെ ബിനു ബസില്‍ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പോലീസ് പിടികൂടിയത്.

കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വട്ടപ്പാറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version