വാക്ക് പാലിച്ച് ആര്യാടന്‍ ഷൗക്കത്ത്, അലിഫ് മുഹമ്മദിന് സ്‌കൂട്ടറുമായി എത്തി

ശാസ്താംകോട്ട: സുഹൃത്തുക്കളുടെ തോളിലേറി ക്യാംപസിലെത്തി വൈറലായ അലിഫ് മുഹമ്മദിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇനി സ്‌കൂട്ടര്‍ വേഗം പകരും. അലിഫിന് ആര്യാടന്‍ ഷൗക്കത്ത് മുച്ചക്ര സ്‌കൂട്ടര്‍ കൈമാറി.

ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയായ അലിഫിനെ സഹപാഠികളായ ആര്യയും അര്‍ച്ചനയും തോളിലേറ്റി കോളജിലേക്കു കൊണ്ടുവരുന്ന ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

ഇതേത്തുടര്‍ന്ന് സംസ്‌കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, സ്‌കൂട്ടര്‍ എത്തിച്ച് നല്‍കുമെന്ന് അലിഫിന്റെ മാരാരിത്തോട്ടത്തെ വീട്ടിലെത്തി ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ വ്യാഴാഴ്ച അദ്ദേഹം സംസ്‌കാരസാഹിതി പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനവുമായി ഡി.ബി.കോളേജിലെത്തി.

Read Also:അനിയത്തിപ്രാവിലെ ‘സുധി’യാവാനും മണിച്ചിത്രത്താഴില്‍ ‘രാമനാഥനാ’വാനും ആദ്യം വിളിച്ചത് എന്നെ: നഷ്ടകഥാപാത്രങ്ങളെ കുറിച്ച് വിനീത്

അലിഫിനെ തോളിലേറ്റി നടന്ന് ജനപ്രിയരായ ആര്യയും അര്‍ച്ചനയും ഒപ്പമുണ്ടായിരുന്നു. സി.ആര്‍.മഹേഷ് എം.എല്‍.എ.യും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് വാഹനം അലിഫിന് സമ്മാനിച്ചു. സംസ്‌കാരസാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി.പ്രദീപ് കുമാര്‍, ആര്‍.വൈ.എഫ്.സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബീന, എബി പാപ്പച്ചന്‍, എസ്.എം.ഇക്ബാല്‍, ഷാന്‍, സൈറസ് പോള്‍, അബ്ദുല്‍ റഷീദ്, ഡോ. പി.ആര്‍.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version