നവോത്ഥാനവെളിച്ചം ഊതിക്കെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തന്നെ വേണം, പ്രതിരോധത്തിനുള്ള ഒരേ ഒരു മാര്‍ഗമാണ് മതിലുകള്‍; വനിതാ മതിലിന് പിന്തുണയുമായി എം മുകുന്ദന്‍

ദേവി സങ്കല്‍പങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരം കണ്ടത്തേണ്ടതുണ്ടെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം : വനിതാ മതിലിന് പിന്തുണയുമായി സാഹിത്യകാരനും ഈ വര്‍ഷത്തെ എഴുത്തച്ചന്‍ പുരസ്‌കാര ജേതാവുമായ എം മുകുന്ദന്‍. നവോഥാന വെളിച്ചം ഊതിക്കെടുത്താനുള്ള ശക്തമായ പ്രതിരോധം വേണമെന്നും പ്രതിരോധത്തിനുള്ള ഒരേയൊരു മാര്‍ഗമാണ് മതിലുകളെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ചന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ വനിതാ മതില്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. അകാശങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മലയാളി സ്ത്രീകളുടെ പ്രതിരോധമായി വനിത മാതില്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവി സങ്കല്‍പങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരം കണ്ടത്തേണ്ടതുണ്ടെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

Exit mobile version