വനിതാമതിലില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു; ടിവി അനുപമയും വാസുകിയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ മുരളീധരന്‍

രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമമെന്നും വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്ത കളക്ടര്‍ ടിവി അനുപമയും വാസുകിയുമടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍.

രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമമെന്നും വനിതാമതിലില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കളക്ടര്‍ കെ വാസുകിക്കെതിരെ പരോക്ഷ വിമര്‍ശനവും മുരളീധരന്‍ നടത്തി. ജില്ലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാ കളക്ടര്‍ വൃന്ദാ കാരാട്ടിനടുത്ത് നിന്ന് വനിതാ മതിലില്‍ കൈകോര്‍ക്കുകയായിരുന്നെന്നും ജില്ലാ വികസനസമിതിയോഗത്തില്‍പോലും പങ്കെടുക്കാന്‍ ഈ കളക്ടര്‍ എത്താറില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

കഴിഞ്ഞ ജനുവരി ഒന്നാം തിയ്യതിയായിരുന്നു സര്‍ക്കാര്‍ പിന്തുണയോടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ചത്. ഇതില്‍ തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ ഐഎഎസ്, തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയുമടക്കം നിരവധിപേര്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെയാണ് കെ മുരളീധരന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

Exit mobile version