വനിതാ മതിലില്‍ 55 ലക്ഷം വനിതകളെ അണിനിരത്താമെങ്കില്‍ ശബരിമലയില്‍ 25 ലക്ഷം വനിതകളെയെങ്കിലും കയറ്റാന്‍ യാതൊരു പ്രയാസവുമില്ല; നിലപാട് വ്യക്തമാക്കി മന്ത്രി കെ രാജു

പട്ടാമ്പി: യുവതികള്‍ മലകറിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താലും അക്രമവും അരങ്ങേറുകയാണ്. മൂന്നു ദിവസമായി യാതൊരു അയവും വന്നിട്ടില്ല. സംസ്ഥാനത്തുടനീളം ബോംബേറും അത്രമവുമാണ്. എന്നാല്‍ ഈ സാഹചര്യത്തിലും ഇനിയും യുവതികളെ സ്വാഗതം ചെയ്യുകയാണ് സര്‍ക്കാര്‍. അതിനിടെയാണ് മന്ത്രി കെ രാജുവിന്റെ പ്രസ്താവന ശ്രദ്ദേയമാകുന്നത്.

വനിതാ മതിലില്‍ 55 ലക്ഷം വനിതകളെ അണിനിരത്താമെങ്കില്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ഇടതുപക്ഷം വിചാരിച്ചാല്‍ 25 ലക്ഷം വനിതകളെ കയറ്റാന്‍ പ്രയാസമില്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആരാധനാ സ്വാതന്ത്ര്യം ഭരണഘടയനുസരിച്ച് സ്ത്രീക്കും പുരുഷനും തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version