സ്ത്രീകളെ വലയിൽ വീഴ്ത്തണം, പണവും ആഢംബര വസ്ത്രങ്ങളും ബൈക്കും വേണം; കണ്ടെത്തിയ വഴി ‘മോഷണം’! 20 പവനും പണവും ബൈക്കും കവർന്ന 25കാരൻ മൂന്നാം നാൾ പിടിയിൽ

കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് പിടിയിൽ. മൂന്നാം നാൾ ആണ് 25കാരനായ കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിൽ അറസ്റ്റിലായത്. പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം നടന്നത്.

പീഡനക്കേസുകളിലെ ‘രണ്ടു വിരല്‍ ‘ പരിശോധന നിര്‍ത്തലാക്കണം : മദ്രാസ് ഹൈക്കോടതി

വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്നു. ശേഷം, കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തകർത്ത് 20 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പിന്നാലെ, പോർച്ചിൽ നിന്ന് ഇന്റർസെപ്റ്റർ ബൈക്കും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബ്രാൻഡഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിക്കവെയാണ് പോലീസിന്റെ പിടിയിലായത്.

ബികോം ബിരുദധാരിയായ ഇസ്മയിൽ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഇയാൾ ഉപയോഗിച്ചു വന്നിരുന്നത്. ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. വിയ്യൂർ ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് കാക്കനാട് സബ് ജയിലിലെത്തി.

ഇവിടെനിന്നു പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നു. ഇയാൾ, നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കാക്കനാട് സബ് ജയിലിൽ നിന്നു കഴിഞ്ഞമാസം പത്തിനാണ് ഇസ്മായിൽ പുറത്തിറങ്ങിയത്. ഇതിനുശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് എത്തിയത്.

ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച പത്തോളം പേർക്ക് ഭക്ഷ്യവിഷബാധ; കട പൂട്ടിച്ചു! പഴകിയ ആഹാരങ്ങളും പിടിച്ചെടുത്തു

നിരവധി തവണ ഫോൺനമ്പർ മാറ്റുന്നതിനാൽ പൊലീസുകാർക്ക് മോഷ്ടാവിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തി.

Exit mobile version